ഫോർട്ട് കൊച്ചിയിൽ നിന്ന് ആലുവയിലേക്കുള്ള സ്വകാര്യ ബസിൽ മദ്യപിച്ച് ബഹളം വച്ച യുവാവിനെ ബസ് ജീവനക്കാർ പോലീസിൽ ഏൽപ്പിച്ചു. ബസിലെ ശല്യം സഹിക്കാൻ കഴിയാതെ ബസ് സ്റ്റേഷന് മുന്നിലേക്ക് ഓടിച്ച് എത്തിക്കുകയായിരുന്നു. യാത്രക്കാരെ ഉൾപ്പെടെ അസഭ്യം പറഞ്ഞപ്പോഴാണ് യുവാവിനെ സെൻട്രൽ പോലീസിന് കൈമാറിയത് എന്ന് ബസ് ജീവനക്കാർ പറഞ്ഞു. ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് രാവിലെ 9.30 ന് പുറത്ത് വന്നു. യുവാവിനെതിരെ കേസ് എടുത്തതായും, രാവിലെ മദ്യലഹരി മാറിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി സെൻട്രൽ SI പറഞ്ഞു