വടക്കേക്കരയിൽ മിനി സിവിൽ സ്റ്റേഷന് വേണ്ടിയുള്ള സ്ഥലത്ത് നിന്ന മരമാണ് കടപുഴകിയത്. സമീപത്തെ വർക്ക് ഷോപ്പിൽ റിപ്പയറിങിനായി കൊണ്ടുവന്ന് നിർത്തിയിട്ട വാഹനങ്ങളുടെ മുകളിലേക്കാണ് മരം കടപുഴകി വീണത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ശക്തമായ കാറ്റ് ആഞ്ഞുവീശിയത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ച അനുസരിച്ച ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി.