ഡിവൈഎഫ്ഐയുടെ പരാതിയിൽ പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപിക ഖദീജക്ക് എതിരെയാണ് കേസെടുത്തത്. പോലീസ് നടപടിക്ക് പിന്നാലെ വിവാദത്തിൽ ഉൾപ്പെട്ട ഖദീജ ഉൾപ്പെടെയുള്ള രണ്ട് അധ്യാപികമാരെ സ്കൂൾ മാനേജ്മെന്റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സ്കൂളിൽ ഓണാഘോഷം നടക്കാനിരിക്കെയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപികമാർ ഓണാഘോഷത്തിൽ മുസ്ലിം വിദ്യാർത്ഥികൾ പങ്കെടുക്കരുതെന്ന വോയിസ് സന്ദേശം പങ്കുവെച്ചത്.