കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025-ന്റെ ഭാഗമായി മാങ്കാവ് ലുലു മാളിലെ വേദിയിലാണ് മലയാളികൾക്ക് കേട്ട് മതിവരാത്ത സ്വരമാധുരി കേരളത്തിന്റെ വാനമ്പാടി പത്മഭൂഷൺ കെ എസ് ചിത്ര സംഗീതാസ്വാദകർക്ക് പാട്ടിന്റെ തേൻമഴ സമ്മാനിച്ചത്. വൈകീട്ട് ആരംഭിച്ച രാത്രി സമാപിച്ച സംഗീത വിരുന്ന് ആസ്വദിക്കാൻ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. 1986-ൽ പുറത്തിറങ്ങിയ ഹരിഹരൻ ചിത്രം നഖക്ഷതങ്ങളിലെ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന പാട്ടിൽ തുടങ്ങി പുലർ