പുതുക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള കണ്ണൻ എന്നറിയപ്പെടുന്ന കല്ലൂർ ആദൂർ സ്വദേശി വാകേക്കാട്ടിൽ വീട്ടിൽ പ്രജിത്ത്, വരന്തരപ്പിള്ളി കരയാംപാടം മാട്ടിൽ സ്വദേശി പാലത്തിങ്കൽ വീട്ടിൽ പ്രിൻസ്, വരന്തരപ്പിള്ളി കരയാം പാട അമ്മുക്കുളം സ്വദേശി കിലുക്കൻ വീട്ടിൽ ലിവിൻ എന്നിവരെയാണ് വരന്തിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കുന്ന് സ്വദേശി പിണ്ടിയൻ വീട്ടിൽ ഷൈജൻ എന്നയാളുടെ സഹോദരിയുടെ മകൻ അമലും പ്രതിയായ ലിവിനും തമ്മിൽ ഇന്നലെ വൈകീട്ട് തർക്കം നടന്നിരുന്നു.