ആര്യനാട് പഞ്ചായത്തിലെ കോൺഗ്രസ് അംഗമായ ശ്രീജയുടെ മരണത്തിൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച നേതാക്കൾക്കെതിരേ കേസെടുത്ത് അവരെ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം പി കൂടലിൽ പറഞ്ഞു.സിപിഎമ്മിന്റെ പഞ്ചായത്ത് ഭാരവാഹികൾ പൊതുയോഗം നടത്തി അപമാനിച്ച് ശ്രീജയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്നും മഹിളാ സാഹസ് കേരള യാത്രയ്ക്ക് കൂടലിൽ നൽകിയ സ്വീകരണത്തിൽ ജെബി മേത്തർ ആരോപിച്ചു.