പഞ്ചായത്തിൽ പരാതി പറഞ്ഞ് ആഴ്ച കഴിഞ്ഞിട്ടും നടപടിയായില്ല. ഇതോടെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുസ്ഥലത്തെ മണ്ണ് അനുമതിയില്ലാതെ വൻതോതിൽ കൊണ്ടുപോയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് കെ.എച്ച് ഷാജഹാൻ ആവശ്യപ്പെട്ടു. സംഭവത്തിൽ നാട്ടുകാർ ചാവക്കാട് തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.