കണ്ണൂർ - തോട്ടട - തലശേരി റൂട്ടിൽ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം വെള്ളിയാഴ്ച്ച രാവിലെ മുതൽ തടഞ്ഞതിനെ തുടർന്നാണ് നാട്ടു കാരും ബസ് തൊഴിലാളികളും സമരം തുടങ്ങിയത്. ദേശീയ പാത നിർമ്മാണത്തിനായി ബസുകൾ വഴി തിരിച്ചുവിടാൻ തുടങ്ങിയതോടെയാണ് ഇന്ന് രാവി ലെ 11 മണിയോടെ സ്വകാര്യ ബസുകളുടെ ഓട്ടം നിർത്തിവെച്ചത്. റോഡ് പ്രവ്യത്തി തടഞ്ഞു കൊണ്ടു നാട്ടുകാരും രംഗത്തുവന്നിട്ടുണ്ട്. ഇതോടെ സംഘർ ഷമൊഴിവാക്കാൻ എടക്കാട് പൊലിസ് സ്ഥലത്തെ ത്തി.സർവീസ് റോഡിൻ്റെയും ഡ്രൈനേജിൻ്റെയും നിർമ്മാണത്തിനായാണ് റോഡ് അടച്ച് ബസ്സുകളെ വഴി തിരിച്ച് വിട്ടത്.