സംസ്ഥാന പാതയില്‍ മണ്ണാർക്കാട് അലനല്ലൂർ സ്കൂൾപടിയിൽ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപാടം കട്ടിലശ്ശേരി ഉമ്മറിന്റെ ഭാര്യ സലീനയാണ് മരിച്ചത്. മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് മേലാറ്റൂരിലേക്ക് മകന്‍ ഓടിച്ച ബൈക്കിലാണ് സലീന യാത്ര ചെയ്തിരുന്നത്. റോഡിന് കുറുകെ ചാടിയ നായയെ ബൈക്ക് ഇടിച്ചതോടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഹെല്‍മറ്റ് ധരിച്ചിരുന്നിട്ടും സലീനയുടെ തലക്ക് ഗുരുതര പരിക്കേറ്റു. മകന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.