ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എം.പി. ഹൈദ്രാലി, ഫൈസൽ ചാലിൽ, വി.കെ.ഫസലുൽ അലി, കെ.വി.ഷാനവാസ്, എച്ച്.എം. നൗഫൽ, പി.വി. ബദറുദ്ധീൻ, കെ.പി.എ. റഷീദ്, കെ. നവാസ് എന്നിവർ സംസാരിച്ചു.