ട്രാവലറിലെ യാത്രക്കാരായ നാലുപേർക്കും ബസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇതിൽ ബസ് ഡ്രൈവർക്കും ട്രാവലറിലെ യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഇഞ്ചക്കുണ്ടിലേക്ക് പോയിരുന്ന വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് യൂ ടേൺ തിരിയുന്നതിനിടെ ട്രാവലർ വന്നിടിക്കുകയായിരുന്നു.