സിപിഒ സജീവന്റെ തൃശ്ശൂർ മാടക്കത്തറയിലെ വീടിനു സമീപത്തെ മതിലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പോസ്റ്റർ പതിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. കസ്റ്റഡി മർദ്ദനത്തിൽ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ അടങ്ങിയ വാണ്ടഡ് എന്ന തലക്കെട്ടോടുകൂടിയ പോസ്റ്ററുകളാണ് മേഖലയിൽ വ്യാപകമായി പതിച്ചത്.