ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പൊയ്നാച്ചിയിൽ റോഡരികിൽ ഇറക്കിവെച്ച 46 ഇരുമ്പ് കൈവരികൾ കടത്തിക്കൊണ്ടുപോയ കേസിൽ യൂത്ത് ലീഗ് നേതാവ് അടക്കം മൂന്നുപേർ അറസ്റ്റിൽ. യൂത്ത് ലീഗ് കുണിയ ശാഖ കമ്മിറ്റി ട്രഷറും കുണിയ പാറ ഹൗസിൽ താമസക്കാരനുമായ മുഹമ്മദ് റിഷാദ് 26, കുണ്ടൂർ ഹൗസിലെ അലി അസ്കർ 26, പെരിയ ചെക്കിപ്പളത്തെ എം മൻസൂർ 31 എന്നിവരെയാണ് മേൽപ്പറമ്പ് എസ് ഐ എൻ സുരേഷ് കുമാർ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തത്