കുന്നംകുളം കസ്റ്റഡി മർദനത്തിൽ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അവരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച പകൽ 11 ഓടെ ഇരിട്ടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം കുറ്റവാളികളാ യ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സർവ്വീസിൽ നിന്ന് അവരെ മാറ്റി നിർത്തിയത് അവ രെ രക്ഷിക്കാനുള്ള കുതന്ത്രത്തിൻ്റെ ഭാഗമാണെ ന്നും സണ്ണി ജോസഫ് പറഞ്ഞു.ഇത്രയും ക്രൂരമായി പ്രവർത്തിച പോലീസുകാരെ സസ്പെൻ്റ് മാത്രം ചെയ്യുന്നത് ഫലത്തിൽ അവരെ രക്ഷിക്കാനാണ്.