തെന്മല ഒറ്റയ്ക്കൽ പുളിമുക്ക് ലക്ഷംവീട് ഭാഗത്താണ് കാട്ടുപന്നി ഇറങ്ങിയത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നി അക്രമ ഭീതി പരത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ആർ ആർ ടി ടീമിന്റെ നേതൃത്വത്തിലാണ് ഏറെ സാഹസികമായി കാട്ടുപന്നിയെ പിടികൂടിയത്. പിടികൂടുന്നതിനിടയിൽ കാട്ടുപന്നി ഇവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.