കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാതല ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് സംഘടിപിച്ചു. മുതുതല കാരകൂത്തങ്ങാടി KMK ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ മുതൽ വൈകുന്നേരം 4 മണി വരെ നടന്ന ജില്ലാതല ഹജ്ജ് ക്ലാസ് പട്ടാമ്പി MLA മുഹമ്മദ് മുഹ്‌സിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പഠന ക്ലാസിന് ഫാകൾട്ടി അംഗം അമാനുള്ള, ജില്ലാ ഹജ്ജ് ഓർഗാനൈസർ ജാഫർ KP തുടങ്ങിയവർ നേതൃത്വം നൽകി.