മണത്തല കാറ്റാടി കടവ് റോഡിലെ വീടിന് മുന്നിൽ ഉണക്കാനിട്ട ജീൻസ് പാന്റാണ് മോഷ്ടിച്ചത്. കുറുപ്പത്ത് വീട്ടിൽ അജ്മലിന്റെ പാന്റാണ് മോഷണം പോയത്. ഇന്ന് രാവിലെ 11നാണ് സംഭവം. വീടിന് മുന്നിലെ അഴയിൽ ഉണക്കാനിട്ട പാന്റ് മോഷ്ടാവ് എടുത്തുകൊണ്ടു പോവുകയായിരുന്നു. പാൻറ് കാണാതായതോടെ സമീപത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് യുവാവ് പാൻറ് മോഷ്ടിച്ചു കൊണ്ടുപോകുന്നത് കണ്ടത്.