Thiruvananthapuram, Thiruvananthapuram | Aug 31, 2025
മാതൃകാപരമായ ഇടപെടലിലൂടെ ഈ ഓണക്കാലത്തും ജനങ്ങൾക്ക് വിലക്കയറ്റത്തിൻ്റെ നേരിയ സമ്മർദ്ദം പോലും ഇല്ലാതെ ന്യായവിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. നെടുമങ്ങാട് ടൗൺഹാളിൽ സംഘടിപ്പിച്ച ഓണച്ചന്ത ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ഓണച്ചന്ത നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ പ്രവർത്തിക്കുന്ന സപ്ലൈകോ പീപ്പിൾസ് ബസാറിലാണ്