വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ മുപ്പത്തടം കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പബ്ലിക് സ്‌ക്വയര്‍ പരാതി പരിഹാര അദാലത്തിന് വന്‍ സ്വീകാര്യത. മുപ്പത്തടം കമ്മ്യൂണിറ്റി ഹാളിൽ നടന്ന അദാലത്തിൽ 127 പരാതികളിലാണ് തീർപ്പ് കൽപ്പിച്ചത്. നൂറു കണക്കിനു പേരായിരുന്നു പരാതി പരിഹാരത്തിനായി പബ്ലിക് സ്ക്വയറിലേക്ക് എത്തിയത്. പട്ടയ പ്രശ്‌നംങ്ങള്‍, ഭൂമി തരംമാറ്റം, മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് വേണ്ട അപേക്ഷകൾ, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ പരാതികള്‍ എന്നിവയായിരുന്നു അധികവും.