ചിതറ കിഴക്കുംഭാഗം സ്വദേശി അച്ചു എന്നറിയപ്പെടുന്ന വിപിൻദാസാണ് പിടിയിലായത് ഓണവിപണി ലക്ഷ്യം വെച്ച് വ്യാപകമായി ഇതര സംസ്ഥാനങ്ങളിനിന്ന് കഞ്ചാവ് കേരളത്തിലെത്താൻ സാധ്യത ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധന നടത്തി വരികയാണ്. ഇതിനിടെ കൊല്ലം റൂറൽ എസ്പിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് എസ്ഐ ജ്യോതിഷ് ചിറവൂരും, കടയ്ക്കൽ പോലീസും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.