ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കോലം കത്തിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ചാവക്കാട് സെൻററിൽ നടന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ് എറിൻ ആൻ്റണി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ .എസ്. അനൂപ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ഹസ്സൻ മുബാറക്, ടി.ജി. രഹന,കെ.യു.ജാബിർ, കെ. എസ്. വിഷ്ണു, കെ. പ്രജീഷ് എന്നിവർ സംസാരിച്ചു.