രാഹുൽ മാങ്കൂട്ടത്തിലിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പറയാൻ അവന്തിക തന്നെ സമീപിച്ചിരുന്നുവെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. പുറത്ത് പറയാൻ ഭയം ഉണ്ടെന്ന് അവന്തിക പറഞ്ഞു. കാര്യങ്ങൾ പുറത്ത് പറയാൻ ധൈര്യം നൽകിയത് താനാണ്. അവന്തിക കാര്യങ്ങൾ പുറത്ത് പറഞ്ഞതിന് ശേഷമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. അവന്തികയെ ആദ്യമായി കാണുന്നത് യുവ മോർച്ച പരുപാടിയിൽ വെച്ചാണ്. അവന്തികയും രാഹുലും തമ്മിലെ ബന്ധം അറിയില്ല. ഇൻസ്റ്റഗ്രാം വഴിയാണ് അവന്തിക ബന്ധപ്പെട്ടതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു