പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 28 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീട് ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് മുരിക്കാശ്ശേരിക്ക് സമീപം ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മ്മാണം ആരംഭിച്ചത്. 4.55 കോടി രൂപ ആദ്യഘട്ടം വകയിരുത്തി 2022ലാണ് ഫ്‌ലാറ്റിന്റെ നിര്‍മ്മാണം ആരംഭിച്ചത്. മൂന്നുവര്‍ഷം ആകുമ്പോഴും നിര്‍മ്മാണം എങ്ങും എത്തിയില്ല. കരാറുകാര്‍ക്ക് സമയബന്ധിതമായി പണം ലഭിക്കാത്തതുമൂലം ഇതിനോടകം എട്ടോളം കരാറുകാര്‍ പണികള്‍ ഉപേക്ഷിച്ചു പോകുകയും ചെയ്തു. ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ നിര്‍മാണത്തില്‍ വന്‍ അഴിമതി ആണെന്നും ശക്തമായ അന്വേഷണം വേണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.