ആറ്റപ്പാടം സ്വദേശി കരിയാട്ടി വീട്ടിൽ 57 വയസ്സുള്ള ജോയ് ആണ് മരിച്ചത്. സംഭവത്തിൽ മകൻ ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് ജോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കൊരട്ടി പോലീസ് ക്രിസ്റ്റിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.