ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചുള്ള പരിശോധനയിലാണ് ഒരു കിലോ നൂറ് ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ നാദിയ ബില്ലുഗ്രാം സ്വദേശി 29 വയസുള്ള ഗൗതം സർക്കാറിനെ കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ വി.എസ് പ്രദീപും സംഘവും പിടികൂടിയത്. അഴീക്കോട് മേഖയിലെ കഞ്ചാവ് മൊത്ത കച്ചവടക്കാരനാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.