വെങ്കിടങ്ങ് പാടൂർ ഇടിയഞ്ചിറ വട്ടേക്കാട്ട് വീട്ടിൽ നവീൻ കൃഷ്ണയെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 13കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പല തവണയായി ലൈംഗിക പീഢനം നടത്തിയ കേസിലാണ് ശിക്ഷ. പിഴ അടക്കാത്ത പക്ഷം 19 മാസവും 5 ദിവസവും കൂടി അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാൽ പിഴ തുകയിൽ നിന്നും 50,000 രൂപ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവായി. 2023 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്.