പെരിക്കല്ലൂർ വരവൂർ കാനാട്ട് മലയിൽ അഗസ്റ്റിനെ കർണാടക മദ്യവും സ്ഫോടക വസ്തുക്കളുമായി പോലീസ് പിടികൂടിയ സംഭവത്തിൽ ദുരൂഹത എന്ന് കുടുംബം പുൽപ്പള്ളി പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആഗസ്റ്റിന്റെ ഭാര്യ സീനിയും മകനും നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടായ തർക്കങ്ങളുടെ പേരിൽ ഭർത്താവിനെ Development കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണ് എന്നും ആരോപിച്ചു.