ഏറത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ പട്ടികജാതി വാസകേന്ദ്രമായ ചരുവിള നഗറിന്റെ വികസനത്തിന് ഒരു കോടി രൂപ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ അടങ്കൽ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനതലത്തിൽ വിവിധ ജില്ലകളിലായി 73 പട്ടികജാതി നഗറുകളുടെ പട്ടികകളിലൊന്നിൽ വകുപ്പ് മന്ത്രിക്ക് ഡെപ്യൂട്ടി സ്പീക്കർ നൽകിയ പദ്ധതി നിർദ്ദേശപ്രകാരമാണ് ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.