ആനക്കരയിൽ എടിഎം കൗണ്ടറിന് നേരെ കല്ലേറ്. ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം. ആനക്കര കുമ്പിടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ATM കൗണ്ടറിലെത്തിയ യുവാവ് വാതിലിൽ തൂങ്ങി ആടുകയും തകർക്കാൻ ശ്രമിക്കുകയുമൊക്കെ ചെയ്തു. തുടർന്ന് വലിയ കല്ലെടുത്ത് ATM കൗണ്ടറിലേക്ക് എറിയുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാവ് നടത്തിയ അക്രമത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്തുവന്നു.