ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനിലോറി ഓട്ടോറിക്ഷകളിലും മൂന്ന് സ്കൂട്ടറിലും ഇടിച്ച് അപകടം ഉണ്ടാക്കി. ഇന്ന് രാവിലെ 8 മണിയോടെയാണ് ആലുവ പമ്പ് ജംഗ്ഷന് സമീപത്ത് ബ്രേക്ക് നഷ്ടപ്പെട്ട ലോറി അപകടം ഉണ്ടാക്കിയത്.ലോറി ആദ്യം ഓട്ടോറിക്ഷയിൽ ആണ് ഇടിച്ചത്.തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു.നിയന്ത്രണം നഷ്ടമായ ലോറി മുന്നോട്ടു നീങ്ങുന്നതിനിടെ എതിരെ വന്ന സ്കൂട്ടറുകളിലും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഒരു സ്കൂട്ടർ യാത്രക്കാരൻ്റെ കാലൊടിഞ്ഞു.തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് ലോറി നിന്നത്