ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അഞ്ചുവയസ്സുകാരനായ കാര്‍ത്തികിന് പനി തുടങ്ങിയത്. പനി കൂടിയതോടെ ശക്തമായ വിറയല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമമാരംഭിച്ചു. കുടിയില്‍ നിന്നും 10 കിലോമീറ്ററോളം ദൂരം കാട്ടിലൂടെ കാല്‍നടയായി സഞ്ചരിച്ച് ആനക്കുളത്തെത്തി. ഇതിന് രണ്ട് മണിക്കൂറിലധികം സമയം വേണ്ടി വന്നു. കുട്ടിയെ തുണി മഞ്ചല്‍ കെട്ടി ചുമന്നാണ് ഇത്രയും ദൂരം എത്തിച്ചത്. പിന്നീട് വാഹനത്തില്‍ കുട്ടിയെ മാങ്കുളത്തും തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലും എത്തിച്ചു. എന്നാല്‍ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.