ആഡംബര കാറിൽ വീണ്ടും കഞ്ചാവ് കടത്ത്. രണ്ട് ഇതര സംസ്ഥാനക്കാർ പെരുമ്പാവൂരിൽ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി മനിറുൽ മണ്ഡൽ , സോഞ്ചുർ മണ്ഡൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവർ കാറിന്റെ ഡിക്കിക്കുള്ളിലും, സീറ്റിനടിയിലുമായി ഒളിപ്പിച്ചു കടത്തിയ 8 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂവപ്പടി, പാപ്പൻപടിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘവും, കോടനാട് പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. കാറിനുള്ളിൽ നിന്ന് ഒന്നിൽ കൂടുതൽ വ്യാജ നമ്പർ പ്ലേറ്റുകളും പോലീസിന് ലഭിച്ചു.