ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. ചെറുതോട്ടിൽ ബീന നന്ദൻ, മകൾ സൗമ്യ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയിലും മുഖത്തും വെട്ടേറ്റിട്ടുണ്ട്. വലതുകൈയിലെ വിരലുകൾക്കും ഗുരുതര പരിക്കാണ് ഉള്ളത്. പ്രതി കരിനിലം സ്വദേശി കുഴിപറമ്പിൽ പ്രദീപിനായി മുണ്ടക്കയം പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.