ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ആചാരവിരുദ്ധമായി അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് നാളെ ക്ഷേത്രക്കുളത്തിൽ പുണ്യഹം. പുലർച്ചെ അഞ്ചുമണി മുതൽ ഉച്ചവരെ ദർശ നിയന്ത്രണവും ഉണ്ടായിരിക്കും. പുണ്യാഹകർമ്മങ്ങൾ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങൾക്ക് ദർശനത്തിനായി നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.