പാലക്കാട്ട് നഗരമധ്യത്തിൽ യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതി സുബയ്യൻ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ചശേഷമാണെന്നും പൊലീസ് കണ്ടെത്തി. ബലപ്രയോഗത്തിൽ ആന്തരിക അവയങ്ങൾക്ക് ക്ഷതമേറ്റതാണ് യുവതിയുടെ മരണകാരണമെനന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.