സര്‍ക്കാരിന്റെ എല്ലാ അനുമതിയും വാങ്ങി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കു മേല്‍ തട്ടുകളിലായി കൂടുതല്‍ ഫീസ് ഏര്‍പ്പെടുത്തിയാണ് ക്രമവല്‍ക്കരണം. ഇത് അന്യായമാണ്. മാത്രവുമല്ല ഫീസ് നിര്‍ണ്ണയിക്കുന്ന ഉദ്യോഗസ്ഥര്‍ വന്‍ പണപ്പിരിവും നടത്തും. സിപിഎം നേതാക്കളും, ഉന്നത നേതൃത്വവും അതിന്റെ പങ്കു പറ്റുകയും ചെയ്യും. 6 പതിറ്റാണ്ടിലധികമായി നിറഞ്ഞു നിന്ന പ്രതിസന്ധി പരിഹരിച്ചുവെന്ന് മുഖ്യമന്ത്രി വാദം ഉന്നയിക്കുമ്പോള്‍, ഒരു പ്രതിസന്ധിയും ഇല്ലാതിരുന്നിടത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ഇപ്പോള്‍ ജനങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കിയതിന്റെ ക്രഡിറ്റും ഈ മുഖ്യമന്ത്രിക്ക് സ്വന്തമാണെന്നും എം പി പറഞ്ഞു.