താളമേള അകമ്പടിയോടെ ഒമ്പത് പുലിമടകളിൽ നിന്നായി 459 പുലികളാണ് മേളത്തിനൊത്ത് ചുവടുവെച്ച് ആടിത്തിമിർത്തത്:പുലിക്കൂട്ടം തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് കയറിയതോടെ ആവേശം വാനോളമായി ' നഗരവീഥിയാകെ പുലിത്താളത്തിന്‍റെ ആവേശം വിതറിയായിരുന്നു ഒരോ സംഘങ്ങളും സ്വരാജ് റൗണ്ടിലൂടെ ചുവടുവെച്ച് മുന്നോട്ടുപോയത്. ഇതോടെ പുലിക്കളിക്കൊപ്പം കാണികൾ ആരവം മുഴക്കി.