ജലോത്സവം ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ.രാജനും, ജലോത്സവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് സിസി മുകുന്ദൻ എംഎൽഎയും നിർവഹിച്ചു. എ.ഗ്രേഡ് വിഭാഗത്തിൽ ടി.ബി.സി കൊച്ചിൻ ക്ലബ്ബ് ഗരുഡൻ ഒന്നാം സ്ഥാനവും, വടക്കൻ ബ്രദേഴ്സ് ക്ലബ്ബിന്റെ പൊഞ്ഞനത്തമ്മ രണ്ടാം സ്ഥാനവും നേടി. ബി ഗ്രേഡ് വിഭാഗത്തിൽ തൊയക്കാവ് ദേശം ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യർ നമ്പർ 2 ഒന്നാം സ്ഥാനവും, ജെ.ബി.സി ജലസംഘം ബോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് രണ്ടാം സ്ഥാനവും നേടി.