രാജസ്ഥാന്‍ കോട്ട ജില്ലയില്‍ വിജയ നഗറില്‍ അജയ് രവീന്ദ്രനാണ് പിടിയിലായത്. പള്ളിവാസല്‍ മൂലക്കടയിലുളള റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഡിണ്ടുക്കല്‍ സ്വദേശി ജാഫര്‍ സാദിഖിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്, ഐഫോണ്‍, എടിഎം കാര്‍ഡുകള്‍, വില കൂടിയ വാച്ച് എന്നിവയാണ് മോഷണം പോയത്. പുറത്തു പോയി മടങ്ങിയെത്തിയപ്പോഴാണ് ഇയാള്‍ മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണും സിസിടിവിയും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.