കൊടുവള്ളി: മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളി താമസക്കാരായ പൊന്നാനി സ്വദേശികളായ രണ്ടു കുട്ടികളാണ് ഒഴുക്കിൽ പെട്ടത്. ഇതിൽ 12 വയസ്സുള്ള മകനെ നാട്ടുകാർ രക്ഷപ്പെടുത്തി. കൂടെയുണ്ടായിരുന്ന പത്തു വയസ്സുള്ള തൻഹ ഷെറിൻ എന്ന പെൺകുട്ടിക്കായി ഫയർഫോഴ്‌സും പോലീസും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്നുള്ള തിരച്ചിൽ വൈകീട്ട് ആറരയ്ക്കും തുടരുകയാണെന്ന് നാട്ടുകാർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഇവർ കുളിക്കാനെത്തിയതെന്നാണ് വിവരം.