ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം വിളംബരജാഥയ്ക്ക് ലഭിച്ചത് വൻ വരവേൽപ്പ്. ഇന്ന് രാവിലെ കനകക്കുന്ന് പാലസിന് മുന്നിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് വിളംബരജാഥ പുറപ്പെട്ടത്. വി.കെ പ്രശാന്ത് എംഎൽഎ വിളംബര ജാഥയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തു. വിപുലമായ പരിപാടികളോടെ അതിഗംഭീരമായാണ് ഇത്തവണ ഓണം എത്തുന്നതെന്ന് mla പറഞ്ഞു