മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളികളിൽ കേന്ദ്ര സർക്കാറിനെതിരെ ഇന്ന് രാവിലെ ഇടയ ലേഖനം വായിച്ചു. പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉണ്ടായിട്ടും കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെന്ന് കുറ്റപ്പെടുത്തിയ ഇടയലേഖനം, കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നത് നിരാശാജനകമെന്നും ഇടയ ലേഖനം കുറ്റപ്പെടുത്തി.