സി എം പി ബ്രാഞ്ച് സെക്രട്ടറിമാരുടെ രാഷ്ട്രീയ ശില്പശാല കണ്ണൂർ ഇ പി സ്മാരക മന്ദിരത്തിൽ നടന്നു. ചൊവ്വാഴ്ച്ച പകൽ 11 മുതൽ നടന്ന ശിൽപശാല സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി സർക്കാരിൻ്റെ പ്രവർത്തന റിപ്പോർട്ട് നെഗറ്റീവ് ഗ്രാഫിൽ പരമതാഴ്ചയിലെത്തിയെന്നും പാവപ്പെട്ട വരുടെ ജീവിതം ദുഷ്കരമാക്കിയെന്നും സി പി ജോൺ പറഞ്ഞു. പാവപ്പെട്ടവരെ മറന്ന് സമ്പന്നർക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന സർക്കാരാണ് കേര ളം ഭരിക്കുന്നതെന്നും സിപി ജോൺ പറഞ്ഞു പോലീസ് സ്റ്റേഷനുകൾ മർദന കേന്ദ്രമായി മാറി. സാധാരണക്കാർക്ക് പോലീസിനെ സമീപിക്കാൻ പേടിയാണെന്നും സി പി ജോൺ പറഞ്ഞു.