ചാവക്കാട് നഗരത്തിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന. ഒരു ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കളും കേക്ക് നിർമ്മാണ കമ്പനിയിൽ നിന്ന് ഫംഗസ് ബാധിച്ച കേക്കുകളും പിടിച്ചെടുത്തു. രണ്ടു സ്ഥാപനങ്ങളോടും അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ചാവക്കാട് ഫെഡറൽ ബാങ്കിന് അടുത്തുള്ള ഹോട്ടൽ 'കൂടെ', പുതിയ പാലത്തിനടുത്തെ ബോർമ കേക്ക് നിർമ്മാണ കമ്പനി എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്.