കോഴിക്കോട്: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ നഗരത്തിൽ വച്ച് പോക്‌സോ കേസിൽ അറസ്റ്റ്‌ചെയ്തു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ പാലക്കാട്ട് വീട്ടിൽ സൈനുദ്ദീനെ(42)യാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചിൽ വച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി വശീകരിച്ച് കാറിൽ കയറ്റി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും പ്രതിയെ കോടതി റിമാൻഡ് ചെയ്തതായി ടൗൺ പോലീസ് ഇന്ന് വൈകീട്ട് ആറിന് പറഞ്ഞു. പീഡനത്തിന് ഇരയായ കുട്ടിയുടെ പരാതിയിലാ