മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ വലിയ പറമ്പിലാണ് ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലിടിച്ച് യുവാവിന്റെ കാലിന് പരിക്കേറ്റത്. സ്‌കൂട്ടർ യാത്രികനായ യുവാവ് പന്നിക്കോട് പരപ്പിൽ സ്വദേശി റിസ്വാന്റെ കാൽവിരലിന് സാരമായ പരുക്കേറ്റു. റിസ്വാനോടൊപ്പം കൂടെയുണ്ടായിരുന്ന പെങ്ങളും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇന്ന് ഉച്ചക്കുശേഷമാണ് സംഭവം. പെരിന്തൽമണ്ണ സ്വദേശികളായ യാത്രക്കാർ സഞ്ചരിച്ച കാറാണ് ടയർ പൊട്ടി സ്‌കൂട്ടറിലിടിച്ചത്