Thiruvananthapuram, Thiruvananthapuram | Aug 30, 2025
ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ ജയം രവി എന്നിവർ മുഖ്യാതിഥികളാകും. ദീപാലങ്കാരവും ഘോഷയാത്രയും കലാപരിപാടികളും ഉൾപ്പെടെ മുൻവർഷങ്ങളേക്കാൾ വിപുലമായി ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.