വയനാട് ചുരം ഒമ്പതാം വളവിലാണ് നിയന്ത്രണംവിട്ട കണ്ടെയ്നറിൽ ലോറി സംരക്ഷണഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാറായ നിലയിലായത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.ഒഴിവായത് വൻ ദുരന്തമാണ്.ലോറിയിൽ ഉണ്ടായിരുന്ന ആളെ ഫയർഫോഴ്സും,പോലീസും,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും ചേർന്ന് രക്ഷപ്പെടുത്തി.അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്