പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 11 മണിയോടെ കേച്ചേരി തൂവാനൂർ പാലത്തിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസ്സും കോഴിക്കോട് നിന്നും തൃശൂരിലേക്ക് വരികയായിരുന്ന വിനോദ് എന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇരു ബസ്സുകളിലായി ഉണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്കാണ് പരിക്കേറ്റത്.