കരുനാഗപ്പള്ളി തൊടിയൂർ വടക്ക് ഷഫീഖ് മൻസിൽ 72 വയസ്സുള്ള സുബൈർ കുട്ടിയാണ് മരണപ്പെട്ടത്. നടന്നു പോവുകയായിരുന്ന സുബൈർ കുട്ടിയെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു എന്ന് പറയപ്പെടുന്നു. അപകട ശേഷം വാഹനം നിർത്താതെ മുന്നോട്ടു ഓടിച്ചുപോയി. നാട്ടുകാർ പിന്തുടർന്നാണ് വാഹനം പിടികൂടി പോലീസിന് കൈമാറിയത്. സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പോലീസ് വാഹനത്തിൽ ഉണ്ടായിരുന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് സൂചന.